Site icon Janayugom Online

വോട്ടെടുപ്പ് ആദ്യഘട്ടം പൂര്‍ത്തിയായി; മിസോറമില്‍ 77.04 ശതമാനം, ഛത്തിസ്ഗഢില്‍ 70.87 ശതമാനം പോളിങ് 

അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. മിസോറമില്‍ 77.04 ശതമാനവും ഛത്തിസ്ഗഢില്‍ 70.87 ശതമാനവും പോളിങ് രേഖപ്പെടുക്കി. മിസോറമില്‍ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
ഛത്തിസ്ഗഢിലെ ഖൈരാഘര്‍-ഛുയിഖദംഗണ്ഡായി മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 76.31 ശതമാനം.
ബിജാപുരിലാണ് ഏറ്റവും കുറവ് പോളിങ്, 40.98 ശതമാനം. മൊഹ്‌ല‑മാൻപൂര്‍— 73, അന്തഗഢ് ‑65.67, ഭാനുപ്രതാപപുര്‍-61.83 , കാങ്കര്‍-68, കേശകാല്‍ ‑60.11, കൊണ്ടഗാവ് ‑69.03, നാരായണ്‍പുര്‍ — 53.55, ദന്തേവാഡ ‑51.9, കോണ്ട — 50.12  എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഛത്തീസ്ഗഡിലെ സുഖ്മയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ജവാന്‍മാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാനിങ്ങിയപ്പോള്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റവരെ ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിച്ചു.
Eng­lish Sum­ma­ry: Chhat­tis­garh Elec­tion Polling, Mizo­ram Election
You may also like this video
Exit mobile version