Site iconSite icon Janayugom Online

യുഎസിൽ കോഴിമുട്ട ക്ഷാമം രൂക്ഷം; വിവിധ രാജ്യങ്ങളുടെ സഹായം തേടി ഡൊണാൾഡ് ട്രംപ്

യുഎസിൽ കോഴിമുട്ട ക്ഷാമം രൂക്ഷമാകുന്നു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധനചെയ്തുള്ള ആദ്യ പ്രസംഗത്തില്‍തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുട്ടവിലയെക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിനിടെ മുട്ട ഇറക്കുമതിക്കായി ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അമേരിക്ക സമീപിച്ചിരുന്നു. എന്നാല്‍, അമേരിക്കയുടെ അഭ്യര്‍ഥന ഫിന്‍ലന്‍ഡ് നിരസിച്ചിരിക്കുകയാണ്. തങ്ങള്‍ കയറ്റിയിറക്കുന്ന മുട്ടയ്ക്ക് വിപണി ലഭിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും ഉണ്ടായില്ലെന്ന് കാണിച്ചാണ് ഫിന്‍ലന്‍ഡ് കയറ്റുമതി നിഷേധിച്ചത്. 

തങ്ങള്‍ കയറ്റിയിറക്കുന്ന മുട്ടകൊണ്ട് അമേരിക്കയിലെ പ്രതിസന്ധി അവസാനിക്കില്ലെന്നും ഫിന്നിഷ് പൗള്‍ട്രി അസോസിയേഷന്‍ ഡയറക്ടര്‍ വീര ലഹ്റ്റില പറഞ്ഞു. ഫിന്‍ലന്‍ഡിന് നിലവില്‍ യുഎസിലേക്ക് മുട്ട കയറ്റുമതി ചെയ്യാനാവശ്യമായ അനുമതിയില്ല. അത് നേടിയെടുക്കാന്‍ വലിയ അധ്വാനംവേണ്ടിവരുമെന്നതുകൂടി യുഎസിന്റെ ആവശ്യം നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നു.

Exit mobile version