സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു. പക്ഷിപ്പനി ഭീതി, സുനാമി ഇറച്ചി വിഷയം തുടങ്ങിയവ കാരണമാണ് കോഴിവില കുറയുന്നതെന്നാണ് കർഷകർ പറയുന്നത്.
ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് വില 110 മുതൽ 160 രൂപ വരെയാണ്. ഇന്നലെ കോഴിയിറച്ചിക്ക് 90–95 രൂപ വരെയായിരുന്നു. 78 രൂപയായിരുന്നു ഫാം റേറ്റ്. ഇതിനോട് ആറ് രൂപ സപ്ലൈ റേറ്റും 20 രൂപ കടക്കാരുടെ മാർജിനും ചേർത്താണ് 104 രൂപയാകുന്നത്. വലിയ കോഴി കച്ചവടക്കാർ 95 രൂപയ്ക്ക് വരെ ഇന്നലെ കോഴിയിറച്ചി വിറ്റിരുന്നു.
കളമശ്ശേരിയില്‍ നിന്ന് 500 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയതുള്‍പ്പെടെ കോഴിയിറച്ചി വില കുറയാൻ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍.
English Summary: chicken price drops in state
You may also like this video

