Site iconSite icon Janayugom Online

ഈ അവധിക്കാലത്ത് ഒരു ചിക്കന്‍ തോരനുണ്ടാക്കിയാലോ?

CHICKENCHICKEN

ക്രിസ്മസ് ദിനത്തില്‍ ഊണുമേശയില്‍ ഒരു വിഭവം കൂടിയായാലോ? ചിക്കന്‍ കൊണ്ട് ഒരു വെറൈറ്റി തന്നെ പിടിച്ചുകളയാം. അപ്പത്തിന്റെ കൂടെയും ഊണിന്റെ കൂടെയും ഒരുപോലെ ചേരുന്ന ഒരു വിഭവമാണ് ചിക്കന്‍ തോരന്‍. ഉണ്ടാക്കാന്‍ എളുപ്പവും ഏറെ രുചികരവുമായ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം…

ചിക്കന്‍ — 250 ഗ്രാം
തേങ്ങചിരകിയത് — 1കപ്പ്
ചെറിയ ഉള്ളി ‑12 എണ്ണം
പച്ചമുളക് — 3–4 എണ്ണം
ഇഞ്ചി — ചെറിയ കഷ്ണം
കറിവേപ്പില — 3–4 തണ്ട്
മഞ്ഞള്‍പ്പൊടി ‑കാല്‍ ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി — കാല്‍ ടീസ്പൂണ്‍
മല്ലിപൊടി — അരടീസ്പൂണ്‍
ഗരംമസാലപ്പൊടി — 1 ടീസ്പൂണ്‍
കുരുമുളകുപൊടി — 2 ടീസ്പൂണ്‍
കടുക് — 1 ടീസ്പൂണ്‍
വെളിച്ചെണ്ണ — 2 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക്- 3 എണ്ണം
ഉപ്പ്

തയാറാക്കുന്ന വിധം

ചിക്കന്‍ ഉപ്പും മഞ്ഞളും കാശ്മീരിമുളകുപൊടിയും ഗരം മസാല പൊടിയും ചേര്‍ത്ത് ഒരു അര മണിക്കൂര്‍ പുരട്ടി വയ്ക്കണം.
അര മണിക്കൂര്‍ പുരട്ടി വെച്ച ചിക്കന്‍ വെള്ളം ചേര്‍ക്കാതെ പ്രഷര്‍കുക്കറില്‍ വേവിച്ചെടുക്കുക.
തണുത്തതിനുശേഷം ഒന്ന് പിച്ചി എടുക്കണം.
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ കടുക് പൊട്ടിക്കുക.
ശേഷം വറ്റല്‍ മുളക് കറിവേപ്പില ചെറിയ ഉള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി ഒന്ന് ഇളക്കണം.
ശേഷം ഉപ്പ് ചേര്‍ത്ത് കൊടുക്കാം.
ഇനി ബാക്കിയുള്ള ഗരം മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ക്കാം.
ഇതിന്റെ ഒരു പച്ചമണം മാറിയതിനുശേഷം തേങ്ങ ചതച്ചത്് ഇളക്കി യോജിപ്പിക്കുക.

Exit mobile version