Site iconSite icon Janayugom Online

ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍, കക്കൂസിനു മുകളില്‍ ഭക്ഷണം; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

പന്തളം കടക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു. കക്കൂസിനു മുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുകയും എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി.

ഇന്നുച്ചയോടെയാണ് പന്തളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തിയത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ഹോട്ടലുകളാണ് നഗരസഭാ വിഭാഗം അടപ്പിച്ചുപൂട്ടിയ മൂന്നും. ലൈസന്‍സില്ലാതെ ആയിരുന്നു ഇവയുടെ പ്രവര്‍ത്തനം. ഹോട്ടല്‍ നടത്തിപ്പിന് കെട്ടിടം വിട്ടുകൊടുത്ത ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.

Exit mobile version