Site icon Janayugom Online

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യം രാജിവച്ചു.മൂന്നു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് സുബ്രഹ്മണ്യത്തിന്റെ രാജി. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ഗവേഷണം പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് രാജിവയ്ക്കുന്നതെന്നാണ് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ഒരു രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

2018 ഡിസംബറില്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതോടെയാണ് ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസിലെ അധ്യാപകനായിരുന്ന കെ വി സുബ്രഹ്മണ്യന്‍ സ്ഥാനമേല്‍ക്കുന്നത്. അടുത്തകാലത്തായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയപരിപാടികളില്‍ മുഖ്യ ഉപദേശകന് വേണ്ടത്ര സ്ഥാനം ലഭിച്ചിരുന്നില്ലെന്നാണ് സൂചന. പൊതുമേഖലയെ വില്പനചരക്കാക്കി ആറുലക്ഷം കോടി കണ്ടെത്തുന്നതിനുള്ള ദേശീയ ധനസമ്പാദന പദ്ധതി ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry : chief eco­nom­ic advi­sor of cen­tral gov­ern­ment resigned

You may also like this video :

Exit mobile version