Site iconSite icon Janayugom Online

കേസിലെ നടപടി മുഖ്യമന്ത്രി ഉറപ്പ് നൽകി; തന്റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകേണ്ടതായിരുന്നുവെന്നും നടി ഹണി റോസ്

ബോബി ചെമ്മണ്ണൂരിനെതിരെയുള്ള പരാതിയിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്നും തന്റെ പ്രതികരണം കുറച്ചുകൂടി നേരത്തെ ആകേണ്ടതായിരുന്നുവെന്നും നടി ഹണി റോസ്. നടപടി എടുത്തതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ കേസില്‍ വ്യക്തമായ നടപടി എടുക്കുമെന്ന് അറിയിച്ചു. 

ഇതില്‍ നടപടി എടുത്തില്ലെങ്കില്‍ ഈ കുറ്റകൃത്യം ഞാന്‍ അസ്വദിക്കുന്നു എന്ന സന്ദേശം പുറത്ത് വന്നേക്കാം. അതിനാല്‍ കൂടിയാണ് നടപടി ഇപ്പോള്‍ എടുത്തത്. ഒരു പ്രശ്നത്തിലേക്ക് പോകാതെ ഒതുങ്ങിപ്പോകുന്ന പ്രകൃതമായിരുന്നു എന്റേത്. പക്ഷേ നേരത്തേതന്നെ പ്രതികരിക്കാത്തതിൽ ഇപ്പോൾ വലിയ വിഷമം തോന്നുന്നുണ്ടെന്നും അവർ പറഞ്ഞു. ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

Exit mobile version