Site iconSite icon Janayugom Online

മുഖ്യമന്ത്രി ചെയർമാൻ, ദേവസ്വം മന്ത്രി വൈസ് ചെയർമാൻ; ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായി വികസന അതോറിട്ടി രൂപികരിക്കും

ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി ശബരിമല വികസന അതോറിട്ടി എന്ന പേരില്‍ ഒരു പുതിയ സംവിധാനം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. 

കെ യു ജനീഷ് കുമാര്‍ നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. മകരവിളക്ക് കാണാനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി രണ്ട് ഓപ്പണ്‍ പ്ലാസകള്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെരിഫറല്‍ റിങ് റോഡ് നിര്‍ദേശിക്കുകയും സുരക്ഷ ഉറപ്പാക്കാന്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഭാഗം വാഹന നിരോധന മേഖലയായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Exit mobile version