Site iconSite icon Janayugom Online

അസ്സമിലെ മുസ്ലീം കുടിയൊഴിപ്പിക്കലില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി

അസ്സമിലെ മുസ്ലീം കുടിയൊഴിപ്പിക്കലില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ്മ. സംസ്ഥാനത്തെ മുസ്ലീം അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ലായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 3300 കുടുംബങ്ങളെ ഇതിനോടകം കുടിയൊഴിപ്പിച്ചിട്ടുണ്ട്. നാല് വർഷത്തിനിടെ 50000 ആളുകളെയും കുടിയൊഴിപ്പിച്ചു.

അസമിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ ഗോൽപാര ജില്ലയിൽ 140 ഹെക്ടർ മേഖലയിലെ വീടുകൾ തകർക്കുകയും 1080 കുടുംബങ്ങൾ കുടിയിറക്കപ്പെടുകയും ചെയ്തു. ജൂൺ 16ന് ഗോൽപാര പട്ടണത്തിൽ സമാനമായി ബുൾഡോസർ രാജിലൂടെ 690 കുടുംബങ്ങളെ കുടിയിറക്കി. അസമിൽ മാത്രം ഒരു മാസത്തിനിടെ ഭവനരഹിതരായത് 3500 കുടുംബങ്ങൾ ആണ്.ബംഗ്ലാദേശ് കുടിയേറ്റക്കാരെന്നു മുദ്രകുത്തിയാണ് ബിജെപി സർക്കാരിന്റെ നടപടി.

ഗോൽപ്പാരയിലെ പൈകൻ മേഖല സംരക്ഷിത വനഭൂമിയാണ് എന്ന വാദമാണ് അധികൃതർ ഉയർത്തുന്നത്, എന്നാൽ റിസർവ് വനമായി പ്രഖ്യാപിക്കും മുമ്പേ താമസിച്ചുവരുന്നവരാണെന്നും, മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള നടപടിയാണ് ബിജെപി സർക്കാരും പോലീസും നടപ്പിലാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കുടീറക്കപ്പെട്ടവർക്ക് പുനരധിവാസം ഒരുക്കാനും സർക്കാർ തയ്യാറായിട്ടില്ല.. ആയിരത്തോളം പോലീസുകാരെ വിന്യസിച്ച്‌ നടത്തുന്ന ബുൾഡോസർ രാജ് നടപടിക്കെതിരെനെതിരെ ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

Exit mobile version