Site iconSite icon Janayugom Online

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ല​സ്ഥാ​ന​ത്ത് മടങ്ങിയെത്തി

ചികിത്സയ്ക്കും വിദേശ സന്ദര്‍ശനത്തിനും ശേഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ല​സ്ഥാ​ന​ത്ത് മ​ട​ങ്ങി​യെ​ത്തി. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ത​ല​സ്ഥാ​ന​ത്ത് വി​മാ​ന​മി​റ​ങ്ങി​യ​ത്. മൂ​ന്നാ​ഴ്ച​യാ​യി അ​മേ​രി​ക്ക, യു​എ​ഇ സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ചി​കി​ത്സ​യ്ക്കാ​യി ക​ഴി​ഞ്ഞ മാ​സം 15നാ​ണ് പി​ണ​റാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ​ത്. ചി​കി​ത്സ​യ്ക്കു ശേ​ഷം 29 ന് ​മു​ഖ്യ​മ​ന്ത്രി യു​എ​ഇ​യി​ൽ എ​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ​യ്ക്കു ശേ​ഷം നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ മാ​റ്റം​വ​രു​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി ജ​നു​വ​രി 29 ന് ​ദു​ബാ​യി​ലെ​ത്തി​യ​ത്. എ​ട്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യു​എ​ഇ​യി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നോ​ർ​ക്ക റൂ​ട്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം രാ​ത്രി​യു​ള്ള വി​മാ​ന​ത്തി​ലാ​ണ് മു​ഖ്യ മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ച​ത്. ര​ണ്ടാം ത​വ​ണ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹം യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പോ​യ​ത്. ഭാ​ര്യ ക​മ​ല​യും ഒപ്പമുണ്ടായിരുന്നു.

Eng­lish Sum­ma­ry: Chief Min­is­ter Pinarayi Vijayan returned to Kerala

You may like this video also

Exit mobile version