സംസ്ഥാനത്തെ ചെറുകിട‑ഇടത്തരം സംരംഭങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആഗോളവിപണിയില്‍ മത്സരശേഷി വളര്‍ത്തുകയും വിജയം കൈവരിക്കുകയും ചെയ്യാന്‍ വ്യവസായ പാര്‍ക്കുകള്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലെ ആദ്യത്തെ സ്പൈസസ് പാര്‍ക്ക് തൊടുപുഴയിലെ മുട്ടം, തുടങ്ങനാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഇനിയുള്ള കാലത്തിന്‍റെ സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് വ്യവസായ പാര്‍ക്കുകളുടെ പ്രാധാന്യം വരുന്നത്. കേവലം പ്രാദേശിക വിപണിയെ മാത്രം ലക്ഷ്യംവയ്ക്കാതെ ആഗോള വിപണിയെ ആകര്‍ഷിക്കുന്ന വിപണന തന്ത്രങ്ങളും ഗുണമേന്മയും സംരംഭകര്‍ സ്വായത്തമാക്കണം. ഉത്പന്നങ്ങള്‍ക്ക് വിശ്വാസ്യത ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം.
പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സംരംഭകര്‍ക്ക് സാധിക്കണം. ആധുനിക കാലത്തിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ സംസ്ക്കരിക്കാനും മൂല്യവര്‍ധിതമാക്കാനും സ്പൈസസ് പാര്‍ക്കിനും കഴിയും. ഇതിലൂടെ കൃഷിക്കാര്‍ക്ക് കൂടുതല്‍ മെച്ചം ലഭിക്കും. കേരളത്തിന്‍റെ കാര്‍ഷിക രംഗത്തെ കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള ഇടപെടല്‍ കൂടിയാണ് സ്പൈസസ് പാര്‍ക്ക്. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ സംരംഭകര്‍ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല സ്വാഗതം പറഞ്ഞു. കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് നന്ദി പ്രകാശിപ്പിച്ചു. വിവിധ സംരംഭങ്ങള്‍ക്കുള്ള അനുമതി പത്രം മുഖ്യമന്ത്രി ചടങ്ങില്‍ കൈമാറി.
എംഎല്‍എമാരായ എം എം മണി, എ രാജ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ റ്റി ബിനു, ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജ്, എംഎസ്എംഇ തൃശൂര്‍ ജോയിന്‍റ് ഡയറക്ടര്‍ ജി എസ് പ്രകാശ്, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
English Summary:
Chief Minister Pinarayi Vijayan said that the industrial development of the state is improving
You may also like this video: