Site icon Janayugom Online

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നോര്‍വേയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നോര്‍വേയിലേക്ക് പോകും. കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 2.55 ന് യാത്ര തിരിക്കും. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ പഠിക്കുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് യാത്ര തിരിക്കുന്നത്. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗളണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്. ഡൽഹി വഴി ഫിൻലൻഡിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്രയുടെ ആദ്യഘട്ടം. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Eng­lish Sum­ma­ry: Chief Min­is­ter Pinarayi Vijayan to Nor­way tomorrow

You may like this video also

Exit mobile version