ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി ഇന്ന് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആര്‍ഡിആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവരും ജില്ലയിലെ എംഎല്‍എമാരും പങ്കെടുക്കും. ജയ ഡാളി, ഗിരീഷ് കീർത്തി, പി ടി ബാബുരാജ്, പി എസ് കൃഷ്ണകുമാർ, ഗോകുൽ രത്നാകർ തുടങ്ങി ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ മുഖ്യമന്ത്രിയുമായി സംവദിക്കും.
അമ്പതു പേര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവര്‍ക്ക് തത്സമയം ചോദ്യങ്ങള്‍ എഴുതി നല്‍കാനാവും. വിവിധ ജില്ലകളിലെ ഭിന്നശേഷി മേഖലയിലുള്ള വ്യക്തികൾ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണക്കത്ത് ലഭിച്ചാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഭിന്നശേഷിക്കാര്‍, ഭിന്നശേഷി മേഖലയില്‍ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങള്‍, ഭിന്നശേഷിക്കാരായ കലാ-കായിക‑സാംസ്കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരും വയോജന മേഖലയിലുള്ളവരും മുഖാമുഖത്തില്‍ പങ്കെടുക്കും. നവകേരള സദസിന്റെ തുടര്‍ച്ചയായി വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുന്‍നിര്‍ത്തി വയോജനങ്ങളുമായും പെന്‍ഷനേഴ്സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം നാളെ തിരുവനന്തപുരത്ത് നടക്കും.
വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന മുഖാമുഖത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഉന്നതസ്ഥാനം വഹിച്ച് വിരമിച്ച ആളുകളെ പെന്‍ഷനേഴ്‌സ് പ്രതിനിധികളായും പങ്കെടുപ്പിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും. 50 പേര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവര്‍ക്ക് ചോദ്യങ്ങള്‍ തത്സമയം എഴുതി നല്‍കാം. വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം പേരെ മുഖ്യമന്ത്രിയുടെ പ്രത്യേക കത്തയച്ചാണ് ക്ഷണിക്കുന്നത്.
English Summary: chief ministers face to face meeting with differently abled persons today
You may also like this video