Site iconSite icon Janayugom Online

പുതുതൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിനൊപ്പം പഴയവ നിലനിര്‍ത്തും: മുഖ്യമന്ത്രി

നാടിന്റെ തൊഴില്‍മേഖലയുടെ പരിഛേദം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മുഖാമുഖത്തിനായി കൊല്ലത്ത് ഒത്തുകൂടി. വ്യത്യസ്ത തൊഴിലിടങ്ങളില്‍ നിന്നുള്ള 57 പേര്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററായിരുന്നു വേദി. പുതു തൊഴില്‍മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പഴയവ നിലനിര്‍ത്തുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികൾക്കിടയിൽ ഐക്യം നിലനിറുത്തിയാലേ നാടിന്റെ പുരോഗതി ഉറപ്പാകൂ. ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാർലമെന്ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഇന്നത്തെ ഘട്ടത്തിൽ തൊഴിലാളികളുടെ സംഘടിതമായ ഇടപെടൽ തന്നെയാണ് രാജ്യത്തിനു വഴികാട്ടിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിനെത്തിയ ഓരോരുത്തരും അവരവരുടെ മേഖലകളുടെ മികവും പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും അവതരിപ്പിച്ചു.

സർക്കാർ നൽകിവരുന്ന പിന്തുണയിൽ സംതൃപ്തി പ്രകടമാക്കിയതിനൊപ്പം ആവശ്യമായ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമുന്നയിച്ചു. തൊഴിൽസുരക്ഷിതത്വം, ആനുകൂല്യങ്ങളിലെ വിടവുകൾ, കൂലിസംബന്ധമായ പരിഷ്കരണം തുടങ്ങിയവയാണ് ശ്രദ്ധയിൽപ്പെടുത്തിയത്. വിവിധ മേഖലകളിൽ കാലാനുസൃതപുരോഗതിക്ക് സർക്കാർ മുൻകൈയെടുക്കുന്നത് അംഗീകരിച്ചതിനൊപ്പം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കിട്ടു.
തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.

Eng­lish Sum­ma­ry: Chief Min­is­ter’s Face-to-Face pro­gramme kollam
You may also like this video

Exit mobile version