Site icon Janayugom Online

ജമ്മു-കശ്മീര്‍ മണ്ഡല പുനർനിർണയം; പ്രതിഷേധം ഭയന്ന് മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കി

കശ്മീരിലെ പുതിയ മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിമാർ വീട്ടുതടങ്കലിൽ. 

കശ്മീരിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ സഖ്യം മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല എന്നിവര്‍ വീട്ടുതടങ്കലിലായത്. ശ്രീനഗറിലെ അതീവ സുരക്ഷ മേഖലയായ ഗുപ്കർ റോഡിൽ ഇവരുടെ വീടുകൾക്ക് മുന്നിൽ വലിയ ട്രക്കുകൾ നിർത്തിയിട്ടിരിക്കുകയാണ്. ആരെയും വീട്ടിനകത്തേക്ക് കടത്തിവിടുകയോ, പുറത്തിറങ്ങാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. വീടിനു മുമ്പിൽ സുരക്ഷ ജീവനക്കാർ തമ്പടിച്ചിരിക്കുന്നതിന്റെ ചിത്രം ഉൾപ്പെടുത്തി ഒമർ ഒബ്ദുല്ല ട്വീറ്റ് ചെയ്തു. 

മണ്ഡല പുനര്‍ നിര്‍ണയ ശുപാര്‍ശകള്‍ അപാകതകള്‍ നിറഞ്ഞതാണെന്ന് ഗുപ്കാര്‍ സഖ്യത്തിന്റെ നിലപാട്. ജമ്മുവില്‍ ആറ് മണ്ഡലങ്ങള്‍ വര്‍ധിപ്പിച്ചപ്പോള്‍ കശ്മീരില്‍ ഒരു മണ്ഡലം മാത്രമാണ് വര്‍ധിപ്പിച്ചത്. ബിജെപിക്ക് സ്വാധീനമുള്ള ജമ്മുവില്‍ കൂടുതല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ശാസ്ത്രീയമായ വിഭജനത്തിന് പകരം രാഷ്ട്രീയമായ മണ്ഡല വിഭജനമാണ് നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
eng­lish summary;chief min­is­ters under house arrest over assem­bly seats protest
you may also like this video;

Exit mobile version