Site iconSite icon Janayugom Online

നാവികസേനാ മേധാവി ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

കേരളത്തിന് അഭിമാനം. ആര്‍ ഹരി കുമാര്‍ നാവികസേനാ തലവനായി ചുമതലയേറ്റു. പ്രതിരോധ മ­ന്ത്രാ­ലയത്തിന് മുന്നില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. ആഴക്കടല്‍ സുരക്ഷയണ് രാജ്യം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് മറികടക്കാന്‍ രാജ്യത്തിനാകും. സ്ഥാനമൊഴിഞ്ഞ നാവിക സേനാ മേധാവി കരംബീറില്‍ നിന്നും ചുമതലയേറ്റ ഹരികുമാര്‍ പറഞ്ഞു.

തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 1983 ജനുവരി ഒന്നിനാണ് ഇന്ത്യന്‍ നാവികസേനാംഗമായത്. 38 വര്‍ഷത്തിലേറെ നീണ്ട തന്റെ സേവന കാലയളവില്‍, പീരങ്കി അഭ്യാസങ്ങളില്‍ വിദഗ്‌ധനായ അദ്ദേഹം നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നാവികസേനാ മേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം മുംബൈയിലെ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ ഫ്ലാഗ് ഓഫിസര്‍ കമാന്‍ഡിങ്-ഇന്‍ ചീഫായിരുന്നു.

eng­lish sum­ma­ry; Chief of Naval Staff R Hariku­mar took charge

you may also like this video;

Exit mobile version