കുട്ടികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പൊലീസുകാരനെതിരേ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത്. പന്ത്രണ്ടും, പതിമൂന്നും വയസുള്ള സഹോദരിമാരോട് ഇദ്ദേഹം മോശമായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് കേസ്. നിലവിൽ ജാമ്യത്തിലുള്ള വിനോദ്കുമാർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിയായ സിപിഒ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
English Summary:Child abuse; POCSO case against policeman
You may also like this video