Site iconSite icon Janayugom Online

അക്ഷരത്തെറ്റ്: അധ്യാപകന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മ രിച്ചു, ബോധം കെടുന്നതുവരെ അയാള്‍ കുട്ടിയെ ചവിട്ടിയതായി പിതാവ്

childchild

പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചുകൊന്നു. സെപ്റ്റംബര്‍ ഏഴിനാണ് വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ചത്. ക്രൂര മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി 19 ദിവസത്തെ ചികിത്സയ്ക്കുശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. അധ്യാപികയായ അശ്വിനി സിംഗ് തന്റെ മകനെ വടിയും വടിയും ഉപയോഗിച്ച് മർദിക്കുകയും ബോധരഹിതനായി വീഴുന്നതുവരെ ചവിട്ടുകയും ചെയ്തുവെന്ന് കുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിയുടെ ചികിത്സയ്ക്കായി അധ്യാപകൻ ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നൽകിയെങ്കിലും പിന്നീട് ഇവര്‍ പ്രതികരിച്ചില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കൂടാതെ അധ്യാപിക ജാതി അധിക്ഷേപം നടത്തിയതായും പിതാവ് കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: Child di-ed after teacher assaulted 

You may like this video also

Exit mobile version