Site iconSite icon Janayugom Online

പോഷകബാല്യം പദ്ധതി; കുട്ടികള്‍ക്ക് പാലും മുട്ടയും നാളെ മുതല്‍

അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് നാളെ മുതല്‍ പാലും മുട്ടയും നല്‍കും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് നാളെ മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും നല്‍കുന്നത്.

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികളിലെ പോഷകാഹാര നിലവാരം ഉയര്‍ത്താനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായാണ് നടപടി.

തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഒരു ഗ്ലാസ് പാല് വീതം ഓരോ കുട്ടിക്കും ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും ലഭിക്കും. അങ്കണവാടികളിലെ മൂന്ന് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പാലും മുട്ടയും നല്‍കുന്നത്.

Eng­lish sum­ma­ry; Child Nutri­tion Pro­gram; Milk and eggs for chil­dren from tomorrow

You may also like this video;

Exit mobile version