കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കമ്മിഷൻ അംഗം പി പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കാൻ പാടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വെച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമ്മിഷൻ അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവരൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചു.
തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതി പരിഹരിക്കാനും കുട്ടിക്ക് മാനസിക വിഷമതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൗൺസലിംഗ് അടക്കം നൽകുന്നതിനും നടപടി സ്വീകരിക്കാൻ ഫോർട്ട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കും കമ്മിഷൻ നിർദ്ദേശം നൽകി. ഇതിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.
English Summary: child rights commission says that children should not be summoned to stations and recorded
You may also like this video