11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്നു കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണു സംഭവം. തമിഴ്നാട് സ്വദേശികളായ പ്രതികളെ കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുൻപാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം. യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്.
കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകത്തിൽ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു.
English Summary: Child was killed by mother
You may also like this video