Site iconSite icon Janayugom Online

ശിശുസംരക്ഷണ കേന്ദ്രത്തിലെ 91 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ജീവനക്കാരൻ അറസ്റ്റില്‍

ശിശുസംരക്ഷണ കേന്ദ്രത്തിലെ 91 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. ഓസ്ട്രേലിയയിലാണ് സംഭവം. മുൻ ജീവനക്കാരനായ പ്രതിക്കെതിരെ 1,623 ഓളം കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് ഫെഡറല്‍ പൊലീസ് നോര്‍ത്തേണ്‍ കമാന്‍ഡ് അസിസ്റ്റന്റ് ജസ്റ്റിന്‍ ഗോഫ് പറഞ്ഞു.

45 കാരനായ പ്രതി 2022 ഓഗസ്റ്റ് മുതല്‍ ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റില്‍ കസ്റ്റഡിയിലാണ്. 2007 മുതല്‍ 2013 വരെയും 2018 മുതല്‍ 2022 വരെയും ബ്രിസ്ബേനിലെ 10 ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നതിനിടെയും 2013 ലും 2014 ലും ഒരു വിദേശ കേന്ദ്രത്തിലും 2014 നും 2017 നും ഇടയില്‍ സിഡ്‌നിയില്‍ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയും പീഡനം നടത്തുകയും കുട്ടികള്‍ക്ക് നേരയുള്ള കുറ്റകൃത്യങ്ങള്‍ ഫോണുകളിലും ക്യാമറകളിലും പകര്‍ത്തിയിരുന്നതായും കണ്ടെത്തി.

2014ൽ ഡാർക്​ വെബിൽ പങ്കുവെച്ച കുട്ടികളുടെ അശ്ലീലചിത്രങ്ങളാണ്​ അന്വേഷണത്തിലേക്ക്​ നയിച്ചത്​. ഇരകളായ 91 പേരിൽ 87 പേരും ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളായ ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്​. ഇയാൾ വിദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് ബാക്കിയുള്ള നാല് അജ്ഞാത കുട്ടികളും ദുരുപയോഗം ചെയ്യപ്പെട്ടത്.

പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിയെ ഓഗസ്റ്റ് 21 ന് ക്വീൻസ്‌ലാൻഡിലെ കോടതിയിൽ ഹാജരാക്കും. നടപടികൾ പൂർത്തിയായാൽ, ഇയാളെ ന്യൂ സൗത്ത് വെയിൽസിലേക്ക് കൈമാറും.

Eng­lish Sum­ma­ry: Child­care work­er charged in Aus­tralia with sex crimes against 91 young girls
You may also like this video

Exit mobile version