ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കളായ മാരിയോണ്‍ ബയോടെക്കിന്റെ കഫ് സിറപ്പ് കഴിച്ച 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 23 പേരെ ഉസ്ബെക്കിസ്ഥാന്‍ കോടതി ശിക്ഷിച്ചു. നേരത്തെ സിറപ്പ് കഴിച്ച 65 കുട്ടികള്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ മാസമാണ് മൂന്ന് കുട്ടികളുടെ മരണം കൂടി താഷ്കന്റ് സിറ്റി കോടതിയില്‍ സമര്‍പ്പിച്ചത്.
ഇന്ത്യക്കാരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് രണ്ട് മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. നികുതി വെട്ടിപ്പ്, നിലവാരമില്ലാത്ത മരുന്നുകളുടെ വില്പന, ഔദ്യോഗിക പദവി ദുരുപയോഗം, വ്യാജരേഖ ചമയ്ക്കല്‍ കൈക്കൂലി തുടങ്ങി നിരവധി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മാരിയോണ്‍ ബയോടെക്കിന്റ ഉല്പന്നങ്ങള്‍ ഉസ്ബെക്കിസ്ഥാനില്‍ വിറ്റഴിക്കുന്ന ക്വാറാമാക്സ് മെഡിക്കലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇന്ത്യക്കാരനായ സിങ് രാഘവേന്ദ്ര. 20 വര്‍ഷത്തെ തടവിനാണ് കോടതി ഇദ്ദേഹത്തിന് ശിക്ഷ നല്‍കിയിരിക്കുന്നത്. മരുന്ന് വില്പനയ്ക്ക് ലൈസന്‍സ് നല്‍കിയയാള്‍ക്കെതിരെ നടപടിയുണ്ട്.
സിറപ്പ് കഴിച്ച് മരിച്ച 68 കുട്ടികളുടെയും ഗുരുതരമായ അംഗവൈകല്യം ബാധിച്ച കുട്ടികളുടെ കുടുംബത്തിനും ഒരു ബില്യണ്‍ ഉസ്ബെക്ക് (80,000 ഡോളര്‍) നഷ്ട പരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
English Summary: Children died after consuming cough syrup; Uzbekistan court sentenced 23 people including an Indian
You may also like this video