Site iconSite icon Janayugom Online

ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മാനദണ്ഡം പുതുക്കി സർക്കാർ

ശബരിമല ദർശനത്തിനെത്തുന്ന 10 വയസില്‍ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല. മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡത്തിന്റെ പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ കുട്ടികൾക്കും ആർടിപിസിആർ പരിശോധന റിപ്പോർട്ട് നിർബന്ധമായിരുന്നു. ഇതിലാണ് ഇളവ് നൽകിയിരിക്കുന്നത്.

കുട്ടികളെ സാമൂഹിക അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ ഉപയോഗിച്ചും ശബരിമല ദർശനം ഉറപ്പാക്കണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു. കുട്ടികൾ ഒഴികെയുള്ള എല്ലാ തീർഥാടകരും ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം.

eng­lish sum­ma­ry; Chil­dren do not need a covid test to vis­it Sabarimala

you may also like this video;

Exit mobile version