Site iconSite icon Janayugom Online

തേനീച്ചക്കുത്തേറ്റ് കുട്ടികള്‍ക്ക് ദാരുണാന്ത്യം; മുത്തശ്ശിക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ തേനീച്ചക്കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു. നാലും ആറും വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മങ്കാപൂർ മേഖലയിലെ മദ്‌നാപൂർ സ്വദേശികളായ ഉത്തമ (65) പേരക്കുട്ടികളായ യുഗ് (4), യോഗേഷ് (6) എന്നിവര്‍ക്കാണ് കുത്തേറ്റത്. 

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടികള്‍ മരിച്ചത്. അതേസമയം ഉത്തമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Eng­lish Sum­ma­ry: Chil­dren end in tragedy due to bee stings; Grand­moth­er injured

You may also like this video

Exit mobile version