Site iconSite icon Janayugom Online

നിതിൻ ​ഗഡ്‌കരിയെ സ്വീകരിക്കാൻ കുട്ടികളെ ഉപയോ​ഗിച്ചു; നാഗ്‌പൂരിൽ സ്കൂൾ അധികൃതർക്കെതിരെ പരാതി

കേന്ദ്രമന്ത്രിയും നാഗ്‌പൂർ ലോക്സഭ മണ്ഡലം ബിജെപി സ്ഥാനാർഥിയുമായ നിതിൻ ​ഗഡ്‌കരിക്ക് സ്വീകരണം നൽകാൻ വിദ്യാർഥികളെ ഉപയോ​ഗിച്ചെന്ന പരാതിയിൽ സ്കൂൾ അധികൃതർക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് കമീഷനാണ് നാഗ്‌പൂരിലെ എൻഎസ്വിഎം ഫുൽവാരി സ്കൂളിനെതിരെ കേസെടുക്കാൻ നിർദേശം നൽകിയത്. ​നിതിൻ ഗഡ്‌കരി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ​ഗഡ്‌കരിക്കെതിരെയും കേസെടുക്കണമെന്നും പരാതിയുണ്ട്.

​ഗഡ്‌കരിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് സ്കൂൾ വിദ്യാർഥികളെ കൊണ്ടുവന്നുവെന്ന് കാണിച്ച് കോൺ​ഗ്രസ് വക്താവാണ് പരാതി നൽകിയത്. തെളിവിനായി റാലിയുടെ ഫോട്ടോയും വീഡിയോകളും ഹാജരാക്കി. തുടർന്നാണ് നടപടിയെടുക്കാൻ വിദ്യാഭ്യാസ ഓഫീസർക്ക് കമീഷൻ നിർദേശം നൽകിയത്. എന്നാൽ ​ഗഡ്‌കരിക്കെതിരെ കേസെടുക്കാതെ കമീഷൻ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

eng­lish sum­ma­ry; Chil­dren were used to wel­come Nitin Gad­kari; Com­plaint against school author­i­ties in Nagpur
you may also like this video;

Exit mobile version