ഓടിക്കൊണ്ടിരിക്കുന്ന കാറിൽ കയ്യും തലയും പുറത്തിട്ട് കുട്ടികളുടെ സാഹസിക യാത്ര. പാലക്കാട് ആര്യമ്പാവിനും കരിങ്കലത്താണിക്കുമിടയിലാണ് കുട്ടികളുടെ സാഹസിക യാത്ര. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പുറകില്‍ വന്ന മറ്റു യാത്രക്കാരാണ് അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. പെരിന്തൽമണ്ണ രജിസ്ട്രേഷനിലുള്ള കാറാണ്. കുട്ടികൾ കയ്യും തലയും പുറത്തിട്ടത് ഡ്രൈവർ ശ്രദ്ധിക്കുകയോ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് ദൃശ്യം പകര്‍ത്തിയവര്‍ പറയുന്നു.
വിൻഡോയിലൂടെ ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് കൈവീശിയായിരുന്നു കുട്ടികളുടെ അപകട കളി. പത്ത് വയസോളം പ്രായമുള്ള കുട്ടികളാണ് ഇത്തരത്തിൽ ചെയ്യുന്നത്. ദൃശ്യങ്ങൾ പകർത്തിയവർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറിയിട്ടുണ്ട്.

