Site iconSite icon Janayugom Online

കുട്ടികളുടെ സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

മാവേലിക്കര ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷ്യൽ കെയർ സെന്ററിന്റെ ഉദ്ഘാടനം ചുനക്കര ഗവൺമെന്റ് യു പി എസിൽ നടന്നു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ രാധി കൃഷ്ണൻ, ബ്ളോക്ക് പഞ്ചായത്തംഗം എൽ പ്രസന്നകുമാരി, മാവേലിക്കര ബി പി സി, പി പ്രമോദ്, സ്കൂൾ എച്ച് എം ഇൻ‑ചാർജ്ജ് ജെ നിസ, എസ് എം സി ചെയർമാൻ പി പ്രവീൺ, ആർ രാജി, പി മായ എന്നിവർ സംസാരിച്ചു.

Exit mobile version