Site icon Janayugom Online

അരുണാചല്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന രണ്ട് ഇന്ത്യന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി; ഒരാള്‍ രക്ഷപ്പെട്ടു

miran

ഇന്ത്യന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി ചൈനയുടെ പ്രകോപനം. അരുണാചല്‍ പ്രദേശില്‍ നിന്നാണ് ചൈന ഇന്ത്യന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നുള്ള 17 വയസുകാരനായ മിറാം തരോണ്‍, ജോണി യായല്‍ എന്നിവരെയാണ് ചൈന തട്ടിക്കൊണ്ടുപോയതെന്ന് ഇന്ത്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം.
ജോണി യായല്‍ ചൈനീസ് സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരവും മിറാം തരോണ്‍ ചൈനീസ് സൈനികരുടെ തടവിലാണെന്നും പുറംലോകം അറിഞ്ഞത്.
മിറാം തരോണിനെ തിരികെയെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ലോക്സഭാഗം താപിര്‍ ഗാവോ ആവശ്യപ്പെട്ടു. യുവാവിനെ തിരികെയെത്തിക്കാനുള്ള നടപടികളും സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചതായാണ് വിവരം. പോലീസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം.

Eng­lish Sum­ma­ry: Chi­na abducts two Indi­an youths from Arunachal Pradesh bor­der; Some­one escaped

You may like this video also

Exit mobile version