Site iconSite icon Janayugom Online

ഉക്രെയ്‍ന്‍ വിഷയത്തിലെ യുഎസ് ആരോപണങ്ങള്‍ക്കെതിരെ ചെെന

റഷ്യന്‍ സെെനിക നടപടിയില്‍ നിലപാട് തിരുത്തുന്നതിനായി സ­മ്മര്‍ദം ചെലുത്തുന്നതിനുള്ള യുഎസ് ശ്രമങ്ങള്‍ നിരുത്തരവാദപരവും ഉപയോഗശൂന്യവുമാണെന്ന് ചൈന. ചൈനയെ അപകീർത്തിപ്പെടുത്താനും ഉക്രെയ്‍ന്‍ വിഷയത്തില്‍ സമ്മർദ്ദം ചെലുത്താനും അമേരിക്ക ശ്രമിക്കുന്നു. നിരുത്തരവാദപരമായ ഈ നടപടി പ്രശ്ന പരിഹാരത്തിന് ഗുണകരമല്ല. യുഎസിന്റെ നിലപാട് അംഗീകരിക്കാന്‍ ചെെനയ്ക്ക് കഴിയില്ലെന്നും വിദേശ കാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

വസ്തുനിഷ്ഠവും ന്യായയുക്തവുമായ നിലപാടാണ് ചെെനയ്ക്കുള്ളത്. ഉക്രെയ്‍നിലെ സങ്കീർണമായ സാഹചര്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ കക്ഷികളുടെയും ആശങ്കകളെ ചൈന മാനിക്കുന്നതായി ഷാവോ ലിജിയാൻ അഭിപ്രായപ്പെട്ടു. പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ൻ സെെനിക നടപടിയില്‍ റഷ്യയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിന് ചെെന മറുപടി പറയേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഷി ജിൻപിങ്ങിന് മുന്നറിയിപ്പ് നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു.

ഉക്രെയ്‍നിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാൽ റഷ്യക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നുമാണ് ചെെ­നയുടെ നിലപാട്. റഷ്യന്‍ നടപടിയെ അപലിപിക്കാനോ അധിനിവേശമെന്ന് വിശേഷിപ്പിക്കാനോ ചെെന തയാറായിട്ടുമില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. റഷ്യ ചെെനയെ സെെനികമായി സഹായിക്കുന്നുണ്ടെന്നാണ് യുഎസ് ആരോപണം.

ചെെനയും റഷ്യയും ആരോപണങ്ങളെ ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ടെങ്കിലും നിലപാട് തിരുത്താന്‍ തയാറാകാത്ത ചെെനയ്ക്കെതിരെ സെെനിക സഹായം നല്‍കുന്നുണ്ടെന്ന പ്രചരണങ്ങളെ യുഎസ് നിരന്തരം ഉപയോഗിക്കുന്നുണ്ട്. റഷ്യയെ സമ്മര്‍ദത്തിലാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, ചെെന റഷ്യയെ സാമ്പത്തികമായി സഹായിച്ചേക്കുമെന്ന ആശങ്കയും യുഎസിനെ അലട്ടുന്നുണ്ട്.

eng­lish summary;China against US alle­ga­tions on Ukraine issue

you may also like this video;

Exit mobile version