വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗിനെ പുറത്താക്കി ചെെനീസ് സര്‍ക്കാര്‍. പുതിയ വിദേശകാര്യ മന്ത്രിയായി വാങ് യിയെ നിയമിച്ചതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിൻഹുവ റിപ്പോര്‍ട്ട് ചെയ്തു. ക്വിൻ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് പ്രഖ്യാപനം. വ്യക്തമാക്കാത്ത ആരോഗ്യ കാരണങ്ങളാൽ ക്വിന്‍ ജോലിയില്‍ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
എന്നാല്‍ ക്വിന്‍ എവിടെയാണെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങളില്ല. ജൂൺ 25‑ന് റഷ്യൻ, ശ്രീലങ്ക, വിയറ്റ്നാമീസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതു ഇടപഴകൽ. അതിനുശേഷം അദ്ദേഹത്തെ പൊതുവേദികളിൽ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചർച്ചകള്‍ ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ നിന്ന് നീക്കം ചെയ്തിരുന്നു. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായിയാണ് ക്വിൻ ഗാങ് കണക്കാക്കപ്പെടുന്നത്.
English Summary:China appoints Wang Yi as its new Foreign Minister
You may also like this video