Site iconSite icon Janayugom Online

ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങി ചെെന; 3.7 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങി ചെെന. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും കുറഞ്ഞത് 10 നഗരങ്ങളിൽ സ്കൂളുകളും ചില ബിസിനസ് സ്ഥാപനങ്ങളും അടച്ചിടാൻ ഉത്തരവിടുകയും ചെയ്തു. സൂപ്പർ ടൈഫൂൺ രാഗസയെ നേരിടാനാണ് ഈ മുന്നൊരുക്കങ്ങള്‍. ബുധനാഴ്ചയോടെ കൊടുങ്കാറ്റ് ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ കരയിലേക്ക് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 370,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഒരു “ദുരന്തകരമായ” സാഹചര്യം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version