Site iconSite icon Janayugom Online

കൃത്രിമ മത്സ്യത്തെയും സൃഷ്ടിച്ച് ചൈന: ഭക്ഷണം പ്ലാസ്റ്റിക്

fishfish

പ്ലാസ്റ്റിക് തരികളെ ഭക്ഷണമാക്കാന്‍ സാധിക്കുന്ന കൃത്രിമ മത്സ്യത്തെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍. തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ സെഷ്വാന്‍ സര്‍വകലാശാലയിലുള്ള ശാസ്ത്ര‍ജ്ഞരാണ് മത്സ്യത്തിന്റെ സ്രഷ്ടാക്കള്‍.
വെറും 1.3 സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള ചെറിയ മത്സ്യത്തിന് ജലോപരിതലത്തിലെ പ്സാസ്റ്റിക്കുകള്‍ അകത്താക്കും.
ആഴക്കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെ ശേഖരിക്കാനും സമുദ്രത്തിലെ മലീനീകരണം കണ്ടെത്താന്‍ മത്സ്യത്തെ സജ്ജമാക്കുകയുമാണ് ശാസ്ത്രസംഘത്തിന്റെ അടുത്ത ലക്ഷ്യം.
റോബോട്ട് മത്സ്യമെന്ന് ചെല്ലപ്പേരിട്ട് വിളിക്കൂന്ന ഈ ഇത്തിരിക്കുഞ്ഞന് മനുഷ്യശരീരത്തിലെ രോഗം കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അവകാശവാദം. അതേസമയം മത്സ്യത്തിന്റെ ചലനം ശാസ്ത്രജ്ഞരുടെ നിയന്ത്രണത്തിലായിരിക്കും. 

Eng­lish Sum­ma­ry: Chi­na cre­at­ed arti­fi­cial fish: food plastic

You may like this video also

Exit mobile version