Site icon Janayugom Online

ദുരന്തത്തിലും കൈവിടാതെ; ഭിന്നശേഷിക്കാരനായ കുട്ടിയെ ഭൂകമ്പത്തിനിടയില്‍ നിന്ന് രക്ഷിക്കുന്ന കൂട്ടുകാര്‍; വീഡിയോ കാണാം

ഭൂകമ്പത്തിനിടയില്‍ ക്ലാസ് മുറിയിലുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ സഹപാഠിയെ രക്ഷപ്പെടുത്തി സുഹൃത്തുകള്‍. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോയാണ് വൈറലാകുന്നത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ സിചുവാൻ ഭൂകമ്പത്തിന്റെ മിഡിൽ സ്കൂളിലുള്ള അധ്യാപകരും സഹപാഠികളും വീൽചെയറിലുള്ള തങ്ങളുടെ സഹപാഠിയെ മറന്നിട്ടില്ല. 31 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ കണ്ടത് 30,000ത്തിലധികം പേരാണ്. ഭൂകമ്പ സമയത്ത് നിരവധി വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്ക് ഓടുന്നത് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നു. 

പിന്‍ നിരയിലായി വീല്‍ചെയറില്‍ ഒരു വിദ്യാർത്ഥി ഇരിക്കുന്നത് കാണാം. എന്നാല്‍ പെട്ടന്ന് തന്നെ ഒരു അധ്യാപകനും മറ്റ് വിദ്യാർത്ഥികളും ചേർന്ന് അവനെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കി വിദ്യാർത്ഥിയെ സഹായിക്കുന്നതായി കാണാം. മെയ് 20 നാണ് ചൈനയിലെ ഷിമിയാൻ കൗണ്ടിയിൽ ഭൂചലനം ഉണ്ടായത്. ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന സിസിടിവി ക്യാമറയിൽ വീഡിയോ പതിഞ്ഞിരുന്നു. 

Eng­lish Sum­ma­ry: Chi­na earth­quake, Inter­net responds
You may also like this video

Exit mobile version