ജനസംഖ്യാ വര്‍ധനവില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കിയതായി ഐക്യരാഷ്ട്ര സഭ പ്രസ്താവിച്ച് മാസങ്ങള്‍ക്ക് ശേഷവും ചൈന തന്നെയാണ് മുന്നിലെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനസംഖ്യാ വര്‍ധനവിനെകുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അദ്ദേഹം തള്ളി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ദേശീയ ജനസംഖ്യാ കമ്മിഷന്റെ സാങ്കേതിക വിഭാഗം നല്‍കിയ വിവരങ്ങള്‍ അദ്ദേഹം സഭയില്‍ സമര്‍പ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം ചൈനയുടെ ജനസംഖ്യ 2023 ജൂലൈ ഒന്നിന് 142,56,71,000 ആണ്. എന്നാല്‍ 2023 ജൂലൈ ഒന്നിന് ആരോഗ്യ മന്ത്രാലയം ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ച 139,23,29,000 ആയിട്ടാണ് കണക്കാക്കിയിട്ടുള്ളതെന്നും റായ് സഭയില്‍ പറഞ്ഞു.
ലോകജന സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമെന്ന ചൈനയുടെ ഖ്യാതി ഉടൻ നഷ്ടമാകുമെന്നും ജനസംഖ്യാ വര്‍ധനയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. 2023 ഏപ്രിലില്‍ ഇന്ത്യയുടെ ജനസംഖ്യ 1,425,775,850 ആയിരിക്കുമെന്നും അന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ എന്നാണ് രാജ്യം ചൈനയെ മറികടക്കുക എന്ന് ഐക്യരാഷ്ട്രസഭ പ്രസ്താവിച്ചിരുന്നില്ല. 2023 പകുതിയോടെയാകും ഇത് സംഭവിക്കുക എന്നായിരുന്നു പ്രസ്താവന.
വരുന്ന ദശാബ്ദങ്ങളില്‍ രാജ്യത്തെ ജനസംഖ്യ വളര്‍ന്നുകൊണ്ടിരിക്കുമെന്നും 2022ഓടെ ചൈനയില്‍ ജനസംഖ്യ കുറയാൻ ആരംഭിച്ചതായും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയുടെ ജനസംഖ്യ 100 കോടിയായി കുറയുമെന്നും ഇന്ത്യയില്‍ 2011ല്‍ സെൻസസ് നടക്കാത്തതിനാല്‍ കണക്കകുകള്‍ കൃത്യമായി നിര്‍വചിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ സെൻസസ് എന്ന് നടക്കുമെന്ന് റായ് സഭയില്‍ വ്യക്തമാക്കിയിട്ടില്ല.
English summary; China leads in population: Central Govt
you may also like this video;