ചൈനയില്‍ അപകടത്തില്‍ തകര്‍ന്ന ഈസ്റ്റേൺ പാസഞ്ചർ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ അപകടകാരണം കണ്ടെത്താനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ബ്ലാക് ബോക്സ് വിശദ പരിശോധനയ്ക്കായി ബീജിംഗിലേക്ക് അയച്ചിരിക്കുകയാണ്. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോഡർ ബുധനാഴ്ചയോടെ ലഭിച്ചിരുന്നു. ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 എന്ന വിമാനമാണ് തകർന്നു വീണത്.
ചൈനയിലെ പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തിങ്കളാഴ്‌ചയാണ് കുൻമിങ്ങിനും ഗ്വാങ്‌ഷൗ നഗരത്തിനും ഇടയിൽ പറക്കുന്നതിനിടെ 132 പേരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നത്. അപകടത്തില്‍ വിമാനത്തിലുണ്ടാൈയിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് നിഗമനം.
അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
English Summary: China plane crash: Second black box found
You may like this video also