Site iconSite icon Janayugom Online

ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ നടപടികള്‍ ചൈന പുനരാരംഭിച്ചു

18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ നടപടികള്‍ ചൈന പുനരാരംഭിച്ചു. 2020 നവംബര്‍ മുതല്‍ വിസയും ഇന്ത്യയിലേക്കുള്ള വിമാനങ്ങളും നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി വെബ് സൈറ്റില്‍ അറിയിപ്പ് നല്‍കി. ചൈനയിലേക്ക് പോകുന്ന വിദേശ പൗരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം.

കോളജുകളിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. മടങ്ങാനുള്ള വിദ്യാര്‍ത്ഥികളുടെ പട്ടിക ഇന്ത്യ അയച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Chi­na resumes visa pro­ce­dures for Indi­an citizens

You may also like this video;

Exit mobile version