Site iconSite icon Janayugom Online

പലസ്തീന് യുഎന്നില്‍ അംഗത്വം നല്‍കുന്നത് കാലങ്ങളായി തുടരുന്ന അനീതിക്ക് അറുതിവരുത്താനെന്ന് ചൈന

പലസ്തീന് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കുന്നത് വഴി വര്‍ഷങ്ങളായി തുടരുന്ന അനീതിക്ക് അറുതി വരുത്താനാകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. കഴിഞ്ഞ ദിവസം പപ്പുവന്യൂഗിയുമായുള്ല സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എത്രയും പെട്ടെന്നു തന്നെ പലസ്തീനിന് യുഎന്നില്‍ സ്ഥിരാഗത്വം നല്‍കാനായാല്‍ ചരിത്രപരമായി തുടരുന്ന അനീതി അവസാനിപ്പിക്കലാകും അത് പലസ്തീനിന് യുഎന്നില്‍ സ്ഥിരാഗത്വം നല്‍കണമെന്ന ആവശ്യത്തില്‍ പലസ്തീന്‍ അതോറിറ്റിയുടെ ശ്രമത്തെ അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെയാണ് ചൈനയുടെ പ്രധാനപ്പെട്ട ഈ പ്രസ്താവന. 

പലസ്തീനിന് യുഎന്നില്‍ സ്ഥിരാഗത്വം നല്‍കണമെന്ന ആവശ്യത്തെ ശനിയാഴ്ച യുഎന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്ക എതിര്‍ത്തിരുന്നു. 15 സെക്യൂരിറ്റി കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ബ്രിട്ടനും സ്വിറ്റ്‌സര്‍ലാന്റും വിട്ടുനിന്നപ്പോള്‍ ബാക്കി 12 രാജ്യങ്ങള്‍ അനുകൂലമായാണ് വോട്ട് ചെയ്തത്. വീറ്റോ ചെയ്ത അമേരിക്കയുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു.

നിലവില്‍ പലസ്തീന്‍ യുഎന്നിലെ അംഗത്വമില്ലാത്ത ഒരു നിരീക്ഷക രാജ്യം മാത്രമാണ്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും പൊതുസഭയുടെയും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോട്കൂടിയേ പലസ്തീനിന് യുഎന്നില്‍ അംഗത്വം ലഭിക്കുകയുള്ളൂ. ഇതിനെയാണ് അമേരിക്ക എതിര്‍ത്ത് കൊണ്ടിരിക്കുന്നത്.

Eng­lish Summary:
Chi­na says that Palestine’s mem­ber­ship in the UN is to end the injus­tice that has been going on for ages

You may also like this video:

YouTube video player
Exit mobile version