Site iconSite icon Janayugom Online

ചൈന ലക്ഷ്യം; 4276 കോടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു

കിഴക്കന്‍ ലഡാക്ക്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ചൈനയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ മിസൈല്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നു. തദ്ദേശീയമായി വികസിപ്പിച്ചതും കൊണ്ടുനടക്കാന്‍ കഴിയുന്നതുമായ വിഎസ്എച്ച്ഒആര്‍എഡി ഹ്രസ്വദൂര മിസൈല്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ വാങ്ങുന്നതിനായി 4,276 കോടി രൂപയുടെ ഇടപാടിന് പ്രതിരോധമന്ത്രാലയം അനുമതി നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) മൂന്നു ഇടപാടുകൾക്ക് അനുമതി നൽകിയത്.

കരസേനയ്ക്ക് വേണ്ടി ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാവുന്ന ടാങ്ക് വേധ മിസൈലിനും നാവിക സേനയ്ക്ക് വേണ്ടി ബ്രഹ്മോസ് ലോഞ്ചര്‍, ശിവിലിക് കപ്പലുകളിലേക്കുള്ള ഫയര്‍ കണ്‍ട്രോള്‍ സംവിധാനം, അടുത്ത തലമുറ മിസൈല്‍ വെസല്‍സ് എന്നിവയും വാങ്ങാന്‍ ധാരണയായിട്ടുണ്ട്. അടുത്തിടെ നടന്ന വിഎസ്എച്ച്ഒആര്‍എഡി ഹ്രസ്വദൂര മിസൈലിന്റെ രണ്ട് പരീക്ഷങ്ങള്‍ വിജയമായതിന് പിന്നാലെയാണ് മിസൈലുകള്‍ വാങ്ങാന്‍ തീരുമാനമായിരിക്കുന്നത്. 

ചണ്ഡിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു ഡിആര്‍ഡിഒ മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് വടക്കന്‍ അതിര്‍ത്തികളില്‍ അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Eng­lish Summary;China tar­get­ed, 4276 crores of arms are being purchased

You may also like this video

Exit mobile version