Site icon Janayugom Online

ശ്വാസകോശ രോഗം; അജ്ഞാത രോഗാണുവല്ലെന്ന് ചെെന

ചെെനയില്‍ പടരുന്ന ശ്വാസകോശ രോഗത്തിനു പിന്നില്‍ അജ്ഞാത രോഗാണുവല്ലെന്ന് ചെെന. സാധാരണയായുള്ള ഇന്‍ഫ്ലുവന്‍സ വെെറസാണ് രോഗകാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മറ്റ് രോഗാണുക്കള്‍ മൂലവും രോഗം പടരുന്നുണ്ടെങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ചെെന അറിയിച്ചു. ഇന്‍ഫ്ലുവന്‍സയ്ക്ക് പുറമേ മെെക്ലോപ്ലാസ്‍മ ന്യുമോണിയ, റൈനോവെെറസ്, റെസ്‍പിറേറ്ററി സിന്‍ഷ്യല്‍ വെെറസ് തുടങ്ങിയവയും വ്യാപിക്കുന്നുണ്ടെന്നും നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ വക്താവ് മി ഫെങ് പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പനി ക്ലീനിക്കുകളും വാക്സിനേഷന്‍ സെന്ററുകളും ആരംഭിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാസ്ക് ധരിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദിനംപ്രതി നിരവധി കുട്ടികള്‍ രോഗം ബാധിച്ച് ആശുപത്രികള്‍ പ്രവേശിപ്പിക്കുപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെയ്ജിങ്ങിലെ ഒരാശുപത്രിയിൽ മാത്രം ദിവസവും ഏഴായിരത്തിൽപ്പരം രോ​ഗികളാണ് സമാനലക്ഷണവുമായി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച മാത്രം ടിയാൻജിനിലെ കുട്ടികളുടെ ആശുപത്രിയിൽ 13,000 കുട്ടികൾ ചികിത്സയ്ക്കെത്തി. രോഗവിവരം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ലോകാരോഗ്യ സംഘടന ചെെനയോട് ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Chi­na tells that it is not an unknown disease
You may also like this video

Exit mobile version