Site icon Janayugom Online

പ്രതിദിന കോവിഡ് കണക്കുകൾ ഇനി പുറത്തുവിടില്ലെന്ന് ചൈന

പ്രതിദിന കോവിഡ് കണക്കുകൾ ഇനി പുറത്തുവിടില്ലെന്ന് ചൈന. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ കഴിഞ്ഞ മൂന്ന് വർഷമായി ദിവസേനയുള്ള കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഞായറാഴ്ച മുതൽ അത്തരം ഡാറ്റ ഇനി പരസ്യപ്പെടുത്തില്ലെന്ന നിലപാടിലാണ് ആരോഗ്യ കമ്മീഷൻ.

അനുബന്ധമായ കോവിഡ് വിവരങ്ങൾ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റഫറൻസിനും ഗവേഷണത്തിനുമായി പ്രസിദ്ധീകരിക്കുമെന്ന് എൻഎച്ച്സി പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍ മാറ്റത്തിന്റെ കാരണങ്ങളോ ചൈന CDC അപ്‌ഡേറ്റ് ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല.

Eng­lish Sum­ma­ry: Chi­na To Stop Pub­lish­ing Dai­ly Covid Cases
You may also like this video

Exit mobile version