Site iconSite icon Janayugom Online

ക്യൂബയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ചെെന

ക്യൂബയുടെ പരമാധികാരത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച് ചെെന. ക്യൂബയ്ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധവും ഏകപക്ഷീയമായ നിർബന്ധിത നടപടികളും ഉടൻ പിൻവലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. യുഎസ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ക്യൂബയ്ക്കുള്ളിൽ വ്യവസ്ഥാപരമായ പ്രതിസന്ധിക്ക് കാരണമാകുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഉടന്‍ തന്നെ കരാറിന് തയ്യാറാകണമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചെെനയുടെ പ്രസ്താവന.
ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ട്രംപിന്റെ ഭീഷണികളെ തള്ളി. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും കാരണമാകുന്ന കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പരമാധികാരവും സ്വതന്ത്രവുമായ രാഷ്ട്രങ്ങളാണ്, കൂടാതെ അവരുടെ സഹകരണ പങ്കാളികളെ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ട്. സാഹചര്യം എങ്ങനെ വികസിച്ചാലും, വെനിസ്വേല ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള പ്രായോഗിക സഹകരണം ചൈന കൂടുതൽ ആഴത്തിലാക്കുകയും പൊതു വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. എല്ലാം കാര്യവും കച്ചവടമാക്കി മാറ്റുന്നവര്‍ക്ക് ഒരു കാര്യത്തിലും ക്യൂബയ്‌ക്കെതിരെ വിരൽ ചൂണ്ടാൻ ധാർമ്മികമായ പദവിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ മറുപടി നല്‍കിയത്.

Exit mobile version