യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലൊസി തായ‍്‍വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ മുന്നറിയിപ്പുമായി ചെെന രംഗത്ത്. യുഎസ് സര്‍ക്കാരിന്റെ നമ്പര്‍ 3 ഉദ്യോഗസ്ഥന്‍ എന്ന പദവി കാരണം പെലൊസിയുടെ തായ‍്‍വാനിലേക്കുള്ള സന്ദര്‍ശനം വളരെയധികം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചെെനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. പ്രകോപനം സൃഷ്ടിച്ചാല്‍ സെെനികപരമായി നേരിടുമെന്ന സൂചന നല്‍കി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ശക്തിപ്രകടനവും ചെെന നടത്തി.
തിങ്കളാഴ്ച ആരംഭിച്ച പെലൊസിയുടെ നാല് ദിന ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി തായ്‍വാന്‍ സന്ദര്‍ശിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്കുള്ള കോൺഗ്രസ് പ്രതിനിധി സംഘത്തെ നയിക്കുമെന്ന് പ്രഖ്യാപിച്ച പെലൊസി, തായ്‍വാന്‍ സന്ദര്‍ശനത്തെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടില്ല.
പെലൊസിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തായ്‍വാന്‍ വിഷയത്തിലെ ഇടപെടല്‍ തീക്കളിയായിരിക്കുമെന്ന് വിര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഷീ ജിന്‍ പിങ് , ജോ ബെെഡന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ, സിംഗപ്പൂരിലെത്തിയ പെലൊസി പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇന്തോ- പസഫിക് മേഖലയിലെ പരസ്പര സുരക്ഷ, സാമ്പത്തിക പങ്കാളിത്തം എന്നീ വിഷയങ്ങളാണ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ട.
English Summary:China warns against Nancy Pelosi’s visit to Taiwan
You may also like this video