Site iconSite icon Janayugom Online

ചൈനയുടെ എതിര്‍പ്പ് ഫലം കണ്ടില്ല: പാകിസ്ഥാന്‍ ഭീകരന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

makkimakki

പാകിസ്ഥാൻ ഭീകരന്‍ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ തലവനാണ് അബ്ദുൾ റഹ്മാൻ മക്കി. മക്കിയെ അന്താരാഷ്ട്ര ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി യുഎൻ അറിയിച്ചു. 

മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ ചൈന എതിർത്തിരുന്നു. ആഭ്യന്തര നിയമങ്ങൾ പ്രകാരം മക്കിയെ ഇന്ത്യയും യുഎസും ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക 16 കോടിയാണ് മക്കിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതും ജമ്മു കശ്മീരിലടക്കം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതുമെല്ലാം മക്കിയുടെ നേതൃത്വത്തിലാണെന്ന് കണ്ടെത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് ഇയാള്‍.

Eng­lish Sum­ma­ry: Chi­na’s objec­tion did not bear fruit: Pak­istan declared ter­ror­ist Mak­ki as a glob­al terrorist

You may also like this video

Exit mobile version