Site iconSite icon Janayugom Online

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് നിര്‍മ്മാണം

പാംഗോങ് തടാകത്തില്‍ വീണ്ടും ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തടാകത്തിന്റെ തെക്ക് ഭാഗത്തെയും വടക്ക് ഭാഗത്തെയും ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്. അതിനിടെ ഇന്ത്യയും തടാകത്തിന് സമീപമായി നിര്‍മ്മാണങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. വടക്കൻ തീരത്തിന് സമീപം ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നതായാണ് വിവരം.

ഗാല്‍വാൻ ഏറ്റുമുട്ടലിനൊടുവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമാന്‍ഡര്‍ തല ചര്‍ച്ചകളും നടത്തുന്നുണ്ട്. 2025 ഓടെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. 

ചൈന നിര്‍മ്മിക്കുന്ന പ്രധാന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുവരുന്നതെന്നും മറ്റൊരു പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വടക്കൻ മേഖലയില്‍ നിന്ന് അടുത്തിടെ നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തിയിരുന്നു. പാലം നിര്‍മ്മാണത്തിന് പുറമെ ഷഹ്ദോങ് ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണവും പുരോഗമിക്കുന്നതായി ഇന്റലിജൻസ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചൈനയുടെ എയര്‍ ഡിഫൻസ് സ്ഥിതി ചെയ്യുന്നത് കുര്‍നക് കോട്ടയിലെ കിഴക്ക് ഭാഗത്താണ്. യുലിയിലെ ജി-0177 എക്സ്പ്രസ്‌വേയില്‍ ടിബറ്റിലെ ജി-216 ഹൈവെയുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ ടണല്‍ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. 

Eng­lish Sum­ma­ry: Chi­nese con­struc­tion on the bor­der again
You may also like this video

Exit mobile version