ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ളില്‍ പൊതുദര്‍ശനത്തിന് വച്ച എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചം കാണുന്നതില്‍ നിന്ന് ചൈനീസ് പ്രതിനിധികളെ വിലക്കി. രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ചൈനീസ് പ്രതിനിധികളെ ബ്രിട്ടന്‍ ക്ഷണിച്ചിരുന്നു. ഷിൻജ്യാങ്ങിലെ ഉയ്ഗൂർ മുസ്ലിങ്ങൾക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച ബ്രിട്ടീഷ് എംപിമാർക്ക് ചൈന ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതു ചൂണ്ടിക്കാണിച്ചാണ് ചൈനീസ് പ്രതിനിധികളെ വിലക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് ശവമഞ്ചം കാണാനെത്തിയ പ്രതിനിധികളെ തടഞ്ഞുവെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാര്‍ലമെന്റ് സ്പീക്കര്‍ സംഭവത്തില്‍ പ്രതികരിച്ചില്ല. സുരക്ഷ കാരണങ്ങൾ മുൻനിർത്തി പ്രതികരിക്കാനില്ലെന്ന് ഹൗസ് ഓഫ് കോമൺസും വ്യക്തമാക്കി. ബ്രിട്ടനുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളിലെ പ്രതിനിധികൾക്ക് രാജ്ഞിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും നിയുക്ത പ്രധാനമന്ത്രി ലിസ് ട്രസിന്റെ വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷവും ബ്രിട്ടീഷ് പാർലമെന്റല്‍ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചൈനീസ് അംബാസഡറെ തടഞ്ഞിരുന്നു.
English Summary: Chinese Delegation Banned From Viewing Queen Elizabeth’s Coffin
You may also like this video