Site icon Janayugom Online

ചൈനീസ് പ്രതിനിധികളെ എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചം കാണുന്നത് വിലക്കി

ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ളില്‍ പൊതുദര്‍ശനത്തിന് വച്ച എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചം കാണുന്നതില്‍ നിന്ന് ചൈനീസ്​ പ്രതിനിധികളെ വിലക്കി. രാജ്​ഞിയുടെ സംസ്​കാര ചടങ്ങിൽ പ​​​ങ്കെടുക്കാൻ ചൈനീസ്​ പ്രതിനിധികളെ ബ്രിട്ടന്‍ ക്ഷണിച്ചിരുന്നു. ഷിൻജ്യാങ്ങിലെ ഉയ്​ഗൂർ മുസ്​ലിങ്ങൾക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ ​പ്രതിഷേധിച്ച ബ്രിട്ടീഷ്​ എംപിമാർക്ക്​ ചൈന ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതു ചൂണ്ടിക്കാണിച്ചാണ് ചൈ­നീസ് പ്രതിനിധികളെ വിലക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് ശവമഞ്ചം കാണാനെത്തിയ പ്രതിനിധികളെ തടഞ്ഞുവെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാര്‍ലമെന്റ് സ്പീക്കര്‍ സംഭവത്തില്‍ പ്രതികരിച്ചില്ല. സുരക്ഷ കാരണങ്ങൾ മുൻനിർത്തി പ്രതികരിക്കാനില്ലെന്ന്​ ഹൗസ്​ ഓഫ്​ കോമൺസും വ്യക്തമാക്കി. ബ്രിട്ടനുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളിലെ പ്രതിനിധികൾക്ക്​ രാജ്​ഞിയുടെ മൃതദേഹത്തിൽ അന്ത്യാഞ്​ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയമാണ്​ ഇതി​ന്​ നേതൃത്വം നൽകുന്നതെന്നും നിയുക്ത പ്രധാനമന്ത്രി ലിസ്​ ട്രസി​ന്റെ വക്​താവ്​ അറിയിച്ചു. കഴിഞ്ഞ വർഷവും ബ്രിട്ടീഷ്​ പാർലമെന്റല്‍ നടന്ന ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ ചൈനീസ്​ അംബാസഡറെ തടഞ്ഞിരുന്നു.

Eng­lish Sum­ma­ry: Chi­nese Del­e­ga­tion Banned From View­ing Queen Eliz­a­beth’s Coffin
You may also like this video

Exit mobile version