Site iconSite icon Janayugom Online

ഭൂട്ടാന്‍ അതിര്‍ത്തിയിലും ചൈനീസ് കടന്നുകയറ്റം: 166 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി ഉപഗ്രഹചിത്രം

chinachina

ഭൂട്ടാന്‍ അതിര്‍ത്തി കൈയേറി ചൈന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി പ്രദേശത്ത് 166 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് കൈയേറ്റം സ്ഥിരീകരിച്ചത്.

2017ൽ ​ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ 70 ദി​വ​സ​ത്തി​ലേ​റെ നീ​ണ്ട അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ ദോ​ക് ലാം (ഇ​ന്ത്യ-​ചൈ​ന-​ഭൂ​ട്ടാ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശം) മേഖലയി​ൽ​നി​ന്ന് 30 കിലോമീറ്റര്‍ പരിധിയിലാണ് ചൈ​ന​യു​ടെ പു​തി​യ നി​ർ​മാ​ണം. ദോക്‌ലാ​മി​ൽ ചൈ​ന​യു​ടെ റോ​ഡ് നി​ർ​മാ​ണം ഇ​ന്ത്യ​ൻ സൈ​ന്യം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്ന് ഒ​മ്പ​തു കി​ലോ​മീ​റ്റ​ർ മാ​റി ചൈ​ന മ​റ്റൊ​രു റോ​ഡ് നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന്റെ ഉപഗ്രഹചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടത്.

നാ​ല് പ​തി​റ്റാ​ണ്ടാ​യി അ​തി​ർ​ത്തി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളാ​ണ് ചൈ​ന​യും ഭൂട്ടാനും

അ​തി​ർ​ത്തി ത​ർ​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം ക​ട​ന്നു ക​യ​റി നി​ർ​മാ​ണം ന​ട​ത്തു​ന്ന രീ​തി ഏ​റെ നാ​ളാ​യി പി​ന്തു​ട​രു​ന്ന രാ​ജ്യ​മാ​ണ് ചൈ​ന. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ചൈ​ന ക​ട​ന്നു​ക​യ​റ്റ​ത്തി​ന് ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷം പതിവാണ്.

Eng­lish sum­ma­ry; Chi­nese encroach­ment on Bhutan bor­der: Satel­lite image shows 166 build­ings erected

you may also like this video;

Exit mobile version