Site iconSite icon Janayugom Online

സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍

ഇന്ത്യ‑ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനില്‍ക്കെ സിക്കിം അതിര്‍ത്തിയില്‍ ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. സിക്കിം അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ചൈനയുടെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 

ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്സെയിലെ വിമാനത്താവളത്തില്‍ ചൈനയുടെ ആറ് ജെ-20 യുദ്ധവിമാനങ്ങളുടെ ചിത്രമാണ് ഇതിലുള്ളത്. സൈനിക‑സിവിലിയന്‍ വിമാനത്താവളമാണിത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നാണിത്. സമുദ്രനിരപ്പില്‍ നിന്ന് 12,408 അടി ഉയരത്തിലാണിത്. അതേസമയം ഇന്ത്യന്‍ വ്യോമസേന ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. 

ചൈനയുടെ ഏറ്റവും നൂതനമായ യുദ്ധവിമാനമാണ് ജെ-20, സാധാരണയായി അവരുടെ കിഴക്കന്‍ മേഖലകളിലാണ് ചൈന ജെ-20 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ പറഞ്ഞു. ചൈനയുടെ പുതിയനീക്കം അത്രസുഖകരമല്ലാത്ത ഇന്ത്യ‑ചൈന ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തല്‍. 

Eng­lish Summary:Chinese fight­er jets on Sikkim border

You may also like this video

Exit mobile version