Site iconSite icon Janayugom Online

ചൈനീസ് കപ്പല്‍ ശ്രീലങ്കയിലെത്തും; ആശങ്കയില്‍ ഇന്ത്യ

ചൈനയുടെ കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തുമെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയറിയിച്ച് ഇന്ത്യ. ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കുന്നതുള്‍പ്പെടെ അത്യാധുനിക സാറ്റലൈറ്റ് സംവിധാനങ്ങളുള്ള ചൈനീസ് കപ്പല്‍ ഈ മാസം 11, 12 തീയതികളിലാകും ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് അടുക്കുക. 

400 ജീവനക്കാരുള്ള യുവാന്‍ വാങ് എന്ന കപ്പലാണ് ശ്രീലങ്കയിലെത്തുക. ഇന്ത്യന്‍ സമുദ്രത്തിലെ കപ്പലിന്റെ വിന്യാസത്തിലൂടെ ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിനും ദൂരപരിധി മനസിലാക്കാനും ചൈനയ്ക്ക് കഴിയുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Eng­lish Summary:Chinese ship arrives in Sri Lan­ka; India is worried
You may also like this video

Exit mobile version